കൊവിഡ്: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 14,161 രോഗബാധിതര്‍; 339 മരണം

Update: 2020-08-22 04:28 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 14,161 പേര്‍ക്ക് പുതുതായി കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 11,749 പേര്‍ രോഗമുക്തി നേടുകയും 339 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,57,450 ആയി. 4,70,873 പേര്‍ ഇതിനോടകം രോഗമുക്തി നേടി. നിലവില്‍ 1,64,562 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതിനോടകം 21,698 പേര്‍ക്കാണ് കൊവിഡ് മൂലം മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

പുതിയ കേസുകളില്‍ 3,833 പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. 113 മരണം റിപാര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ റിപോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: നാസിക് 538 , അഹമ്മദ്നഗര്‍ നഗരം 208, പൂനെ നഗരം 1,692, പിംപ്രി-ചിഞ്ച്വാഡ് 946, കോലാപ്പൂര്‍ നഗരം 168, സാംഗ്ലി നഗരം 172, ൗ റംഗബാദ് നഗരം 164, നാന്ദേ നഗരം 160, നാഗ്പൂര്‍ നഗരം 976.


അതേസമയം ഡല്‍ഹിയില്‍ പുതുതായി 1,250 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,58,604 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 13 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 4270 ആയി ഉയര്‍ന്നു. ഇന്നലെ 1,082 പേര്‍ രോഗമുക്തി നേടി. 11,426 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 1,42,908 പേര്‍ രോഗം ഭേദമായി വീടണഞ്ഞു. 13,92,928 പരിശോധനകളാണ് ഡല്‍ഹിയില്‍ ഇതിനകം നടന്നത്.




Tags:    

Similar News