കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 9,615 പേര്‍ക്ക്: 278 മരണം; രോഗബാധിതര്‍ മൂന്നരലക്ഷം കവിഞ്ഞു

1,43,714 പേര്‍ നിലവില്‍ ചികില്‍സയിലാണ്.

Update: 2020-07-24 17:00 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,57,117 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9,615 പേര്‍ക്കാണ്. ഇന്ന് 278 മരണവും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 13,132 ആയി. അതേസമയം സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണവും രണ്ട് ലക്ഷത്തിലേക്ക് അടുത്തു. ഇന്ന് മാത്രം 5,714 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 1,99,967 പേരുടെ രോഗം ഭേദമായി. 1,43,714 പേര്‍ നിലവില്‍ ചികില്‍സയിലാണ്.

മുംബൈയില്‍ മാത്രം 1062 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 54 മരണങ്ങള്‍ റിപോര്‍ട്ടുചെയ്തു. 1158 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 1,06,891 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 78,260 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 5981 പേരാണ് മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. താനെയില്‍ 83,181 പേര്‍ക്കും പൂനെയില്‍ 69,919 പേര്‍ക്കും ഇതുവരെ കൊവിഡ് ബാധിച്ചു. . പൂനെയിലാണ് പ്രതിദിന രോഗ നിരക്ക് കൂടുതല്‍. 3381 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.







Tags:    

Similar News