കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

Update: 2025-01-29 10:24 GMT
കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂർ: പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയും ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷാമിലാണ് (15) ഇരിക്കൂർ പുഴയിൽ മുങ്ങി മരിച്ചത്.

കൂട്ടുകാർക്കൊപ്പം ആയിപ്പുഴ ഭാഗത്താണ് ഷാമിൽ കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങിയപ്പോൾ തന്നെ ഒഴുക്കിലകപ്പെടുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതിനേ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും ചേർന്ന് ഷാമിലിനെ കരക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags:    

Similar News