മുംബൈയില്‍ കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ 15,000 കൊവിഡ് സജീവ രോഗികള്‍;
മുംബൈ: 1,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഈ മാസം ഏറ്റവും ഉയര്‍ന്ന തോതിലെത്തി. മാര്‍ച്ച് 10ാം തിയ്യതി മുംബൈയില്‍ 1,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 2021ലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയായിരുന്നു അത്. മാര്‍ച്ച് 11ന് പ്രതിദിന രോഗികളുടെ എണ്ണം 1,508ആയി. വെള്ളിയാഴ്ച അത് 1,600 കടക്കുകയായിരുന്നു.
മഹാരഷ്ട്രയില്‍ മൊത്തത്തില്‍ രോഗവ്യാപനം വര്‍ധിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് 15,817 സജീവ രോഗികളാണ് ഉള്ളത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇത്. വ്യാഴാഴ്ച സജീവ രോഗികളുടെ എണ്ണം 14,317 ആയിരുന്നു. ഇതായിരുന്നു വ്യാഴാഴ്ച വലെയുളള ഏറ്റവും ഉയര്‍ന്ന നിരക്ക്.
മഹാരാഷ്ട്രയില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കൂട്ടം കൂടുന്നതിനും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചു.