ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് വാഹനമൊന്നിന് 15000രൂപ സബ്‌സിഡി; പദ്ധതിയുടെ 50 ശതമാനം ഗുണോഭക്താക്കള്‍ വനിതകള്‍
തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലമേറ്റെടുക്കാന്‍ ആയിരം കോടി
തിരുവനന്തപുരം: നിലവിലുള്ള ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് വണ്ടിയൊന്നിന് 15000 രൂപ സബ്‌സിഡി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബലഗോപാല്‍ അറിയിച്ചു. ഈ പദ്ധതിയുടെ അന്‍പത് ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലമേറ്റെടുക്കാന്‍ ആയിരം കോടി
സംസ്ഥാനത്തെ പൊതുഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി
തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം- ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി
പുതിയ 6 ബൈപ്പാസുകളുടെ നിര്‍മ്മാണത്തിനായി 200 കോടി
പ്രളയം ബാധിച്ച് നശിച്ച പാലങ്ങള്‍ നിര്‍മ്മിക്കാന്‍ 92 കോടി അനുവദിച്ചു
അന്താരാഷ്ട്ര നിലവാരത്തില്‍ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്‌റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ പദ്ധതിക്ക് രണ്ട് കോടി
അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍,പൊന്നാനി തുറമുഖങ്ങള്‍ക്ക് 41.5 കോടി
കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വര്‍ഷം ആയിരം കോടി കൂടി വകയിരുത്തി