കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 1,553 പേര്‍ക്ക്, ആകെ രോഗബാധിതരുടെ എണ്ണം 17,265
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,553 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മൊത്തം രോഗബാധിതരുടെ എണ്ണം 17,265 ആയി. ഇതില്‍ 2,547 പേര്‍ രോഗം ഭേദമാവുകയോ രാജ്യം വിടുകയോ ചെയ്തു. 14,175 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 36 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്, 4,203 പേര്‍ക്ക്. 507 പേര്‍ക്ക് രോഗം ഭേദമായി. 223 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 2,003 ആണ്. അതില്‍ 72 പേര്‍ ആശുപത്രിവിട്ടു, 45 പേര്‍ മരിച്ചു.
രാജസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചത് 1,477 പേര്‍ക്കാണ്. 411 പേര്‍ക്ക് രോഗം ഭേദമായി. 15 പേര്‍ രോഗത്തിനു കീഴടങ്ങി.
തമിഴ് നാട്ടില്‍ രോഗബാധിതരുടെ എണ്ണം 1,477 ആണ്. 411 പേര്‍ക്ക് രോഗം ഭേദമായെങ്കില്‍ 15 പേര്‍ മരിച്ചു.
മധ്യപ്രദേശില്‍ 1,407 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, 127 പേര്‍ ആശുപത്രി വിട്ടു, 70 പേര്‍ മരിച്ചു.
ഉത്തര്‍പ്രദേശില്‍ 1,084 പേര്‍ക്ക് രോഗം ബാധിച്ചു. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 402 ആയി.