24 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡില്‍ 1,601 പേര്‍ക്ക് കൊവിഡ്

Update: 2020-09-10 01:32 GMT

റാഞ്ചി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡില്‍ 1,601 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ 9 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 56,897 ആയി. ഇന്നലെ മാത്രം 1,297 പേര്‍ രോഗമുക്തരായിട്ടുണ്ട്.

ഇതുവരെയുള്ള കൊവിഡ് രോഗമുക്തരുടെ എണ്ണം 40,695 ആണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 512 പേര്‍ മരിക്കുകയും ചെയ്തു. 15,726 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്്.

ഇന്ത്യയില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു.  

Tags:    

Similar News