കോഴിക്കോട് ജില്ലയില്‍ ആരോഗ്യമേഖലയില്‍ 17 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലയില്‍ 16,96,40,000 രൂപയുടെ പദ്ധതികള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. രണ്ടു വര്‍ഷത്തിനകം അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ചുകൊണ്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കും. പി എച്ച് സികളായ കുത്താളി, കക്കയം,സബ് സെന്ററുകളായ മാടത്തുംപൊയില്‍, എടവരാട്, പെരുമണ്ണ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചു.
ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിനു വേണ്ടിയുള്ള പുതിയ കെട്ടിടവും വെര്‍ട്ടിക്കല്‍ എക്സ്റ്റന്‍ഷന്‍ ഓഫ് ട്രയിനിംഗ് സെന്ററും പദ്ധതിയില്‍ ഉള്‍പ്പെടും.
പി എച്ച് സി ചൂലൂര്‍, ജീവതാളം പദ്ധതിക്ക് കീഴില്‍ റീ ക്രിയേഷന്‍ ഹബ്,എഫ് എച്ച് സി ആയഞ്ചേരി പൊതുജനാരോഗ്യ വിഭാഗത്തിനും ലാബിനും വേണ്ടിയുള്ള പുതിയ കെട്ടിടം, എഫ് ഡബഌൂ സി കൂത്താളി, സബ് സെന്റര്‍ പാലക്കല്‍, സബ് സെന്റര്‍ കോടിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടിബി ബാധിതര്‍ക്ക് വേണ്ടിയുള്ള പുനരധിവാസകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനും ജില്ലാ ടി ബി സെന്ററിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിനും അനുമതിയായിട്ടുണ്ട്. ആരോഗ്യ കേരളം ആര്‍ ഒ പി പ്രകാരമാണ് ജില്ലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നത്.