ഭക്ഷ്യവിഷബാധ: അജ്മീറില്‍ 17 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ഓക്കാനം, വയറിളക്കം, വയറുവേദന എന്നിവയെതുടര്‍ന്ന് 17 വിദ്യാര്‍ഥികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചതായും എല്ലാവരും അപകടനില തരണം ചെയ്തതായും ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ (സിഎംഎച്ച്ഒ) കെ കെ സെനി പറഞ്ഞു.
അജ്മീര്‍: സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തോടൊപ്പം കഴിച്ച പാലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്മീറിലെ അര്‍ജുന്‍പുര ഖല്‍സ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഓക്കാനം, വയറിളക്കം, വയറുവേദന എന്നിവയെതുടര്‍ന്ന് 17 വിദ്യാര്‍ഥികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചതായും എല്ലാവരും അപകടനില തരണം ചെയ്തതായും ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ (സിഎംഎച്ച്ഒ) കെ കെ സെനി പറഞ്ഞു. ഭക്ഷണത്തിന്റെ ഭക്ഷണ സാമ്പിളുകള്‍ എടുക്കാന്‍ ഫുഡ് സേഫ്റ്റി ഓഫിസറെ അയച്ചതായും ഭക്ഷണം കഴിച്ച 80 വിദ്യാര്‍ത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയാതയും അവര്‍ പറഞ്ഞു.ഭക്ഷണ കാര്യത്തില്‍ അലംഭാവം കാണിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് അര്‍ജുന്‍ പുര ഗ്രാമത്തലവന്‍ ശക്തി റാവത്ത് ആവശ്യപ്പെട്ടു.