ഇടുക്കി: ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയില്‍ ഇതുവരെ 9 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനത്തു നിന്നും വന്ന അഞ്ചുപേരും വിദേശത്ത് നിന്നും വന്ന നാലു പേരുമുണ്ട്.