ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 19.49 കോടി കൊവിഡ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച എട്ടുമണി വരെയുളള കണക്കാണ് ഇത്. 18-44 വയസ്സുകാര്‍ക്ക് നല്‍കിയ ഒരു കോടി വാക്‌സിന്‍ ഉള്‍പ്പെടെയുള്ള കണക്കാണ് ഇത്.
ഇതുവരെ 19,49,51,603 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇതില്‍ 18-44 വയസ്സുകാര്‍ക്ക് 6,82,398 ഡോസ് വാക്‌സിന്‍ നല്‍കിയത് കഴിഞ്ഞ ദിവസമാണ്.
ഇന്നലെ മാത്രം 99,76,676 വാക്‌സിന്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി വിതരണം ചെയ്തു.
ബീഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 18-44 വയസ്സിനിടയിലുള്ള പത്ത് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
ആകെയുളള 19,49,51,603 ഡോസില്‍ 97,52,422 ഡോസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഒന്നാം ഡോസാണ്. 67,00,147 എണ്ണം ഇവര്‍ക്കുളള രണ്ടാം ഡോസും.
മുന്‍ നിര പ്രവര്‍ത്തകര്‍ക്കുള്ള ആദ്യ ഡോസ് 1,49,47,941, രണ്ടാം ഡോസ് 83,22,058, 18-44 വയസ്സിനുള്ളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് നല്‍കിയത് 99,79,676 പേര്‍ക്ക്. 6,06,73,244( 45-60 വസ്സുകാര്‍ ഒന്നാം ഡോസ്), 97,84,465(45-60 വസ്സുകാര്‍ രണ്ടാം ഡോസ്), 5,65,49,096(60വയസ്സിനു മുകളിലുള്ള ഒന്നാം ഡോസ്), 1,82,42,554((60വയസ്സിനു മുകളിലുള്ള രണ്ടാം ഡോസ്) എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ കണക്ക്.