ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധരെ വധിച്ചു
ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പോലിസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജയ്‌ഷെ പ്രവര്‍ത്തകരും സംയുക്ത സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സായുധര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പോലിസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയുടെ തിരിച്ചടിയിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. സായുധ സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായും ഒരാള്‍ രക്ഷപ്പെട്ടതായും സൈന്യം അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പാകിസ്താനില്‍ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിയില്‍ ഇരു സൈന്യവും ഷെല്ലാക്രമണവും നടത്തുന്നുണ്ട്.