ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന
മേഖലയിലെ സ്ഥിതി ശാന്തമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഉതകുംവിധമുള്ള നടപടികള്‍ കൈകൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
ബെയ്ജിങ്: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന.പുല്‍വാമ ആക്രമണത്തിന്റെയും ഇന്ത്യയുടെ തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് ചൈന ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം. മേഖലയിലെ സ്ഥിതി ശാന്തമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഉതകുംവിധമുള്ള നടപടികള്‍ കൈകൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
ഇസ്രായേലി സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് പാകിസ്താനിലേക്ക് കടന്നു കയറി ഇന്ത്യ ആക്രമണം നടത്തിയത്.അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ 12 മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ പങ്കെടുത്ത മിന്നലാക്രമണത്തില്‍ 1000 കിലോ സ്‌ഫോടക വസ്തുക്കളാണ് വര്‍ഷിച്ചത്.21 മിനിറ്റ് നീണ്ടു നിന്നു. ബാലാകോട്ടും മുസഫറാബാദിലും ചകോതിയിലുമുള്ള ക്യാംപുകള്‍ തകര്‍ത്തു. ബാലാക്കോട്ടാണ് ആദ്യ ആക്രമണമുണ്ടായത്. പാക്കിസ്താന്റെ എഫ് 16 വിമാനങ്ങള്‍ തിരിച്ചടിക്ക് തുനിഞ്ഞെങ്കിലും മിറാഷ് വിമാനവ്യൂഹത്തെക്കണ്ട് പിന്തിരിയുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.