തൃശൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ 2 ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി

Update: 2022-10-03 04:14 GMT

തൃശൂര്‍:  തൃശൂര്‍ കയ്പമംഗലത്ത് കടലില്‍ കുളിക്കാനിറങ്ങിയ ബീഹാര്‍ സ്വദേശികളായ രണ്ട് പേരെ കാണാതായി. മുഹമ്മദ് സായിദ്(16), മുഹമ്മദ് മുംതാജ്(23) എന്നിവരെയാണ് കാണാതായത്.

അഞ്ചുപേരുടെ സംഘമാണ് അവധി ആഘോഷിക്കാന്‍ വഞ്ചിപ്പുര ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ തിരയില്‍പെടുകയായിരുന്നു.

മല്‍സ്യത്തൊഴിലാളികള്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കണ്ടെത്താനായില്ല. 

Similar News