ജമ്മു കശ്മീരില്‍ സായുധാക്രമണം; രണ്ട് പോലിസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു

രണ്ട് പോലിസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റു.

Update: 2021-06-12 09:47 GMT
ജമ്മു കശ്മീരില്‍ സായുധാക്രമണം; രണ്ട് പോലിസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ സോപോര്‍ മേഖലയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ രണ്ട് പോലിസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു. രണ്ട് പോലിസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റു.

പോലിസുകാരുടെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘത്തിന് നേരെ സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഒരു പരിഗണനയും നല്‍കാതെ അപലപിക്കപ്പെടേണ്ടതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.

Tags:    

Similar News