പാലക്കാട് ഇരുന്നൂറ് കിലോ ഗ്രാം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

Update: 2022-02-24 11:28 GMT

പാലക്കാട്: വടക്കാഞ്ചേരി ആമക്കുളത്ത് വന്‍ കഞ്ചാവ്വേട്ട. 191 കിലോ ഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

തൃശൂര്‍ നെടുപുഴ സ്വദേശി അമര്‍ജിത്ത് (28), തൃശൂര്‍വടൂക്കരഷെറിന്‍(34), എലപ്പുള്ളി പാറ ശിവകുമാര്‍ (45), പട്ടാമ്പി കൂടല്ലൂര്‍സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് ആമക്കുളത്ത് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തൃശൂരിലേക്കായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. 85 പാക്കറ്റുകളിലായാണ് പ്രതികള്‍ കഞ്ചാവ് കാറില്‍ ഒളിപ്പിച്ചിരുന്നത്.

അറസ്റ്റിലായവര്‍ ഇതിന് മുന്‍പും കഞ്ചാവു കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം തുടര്‍നടപടികള്‍ക്കായി പ്രതികളെ ആലത്തൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

Similar News