മുനമ്പം വഖ്ഫ് ഭൂമി: വിജ്ഞാപനമിറക്കി സര്‍ക്കാര്‍

Update: 2024-11-28 09:18 GMT

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കി സര്‍ക്കാര്‍. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. രാജഭരണം ഉണ്ടായിരുന്ന നിലവിലെ ഭൂമിയുടെ അവസ്ഥ കണ്ടെത്തണം, താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളും കമ്മീഷന്‍ ശുപാര്‍ശ ചെയ്യണം തുടങ്ങി മൂന്ന് വിഷയങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

മുനമ്പം വഖ്ഫ് ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളെ ക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. മുനമ്പം പ്രശ്‌നത്തില്‍ ഉടമസ്ഥത സംബന്ധിച്ച വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തുകയും അതിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനും വേണ്ടിയാണ് കമീഷനെ നിയമിച്ചത്.

Tags:    

Similar News