രാജ്യത്ത് ഏഴാം ദിവസം വാക്‌സിന്‍ നല്‍കിയത് 2.2 ലക്ഷം പേര്‍ക്ക്; ആകെ വാക്‌സിന്‍ സ്വീകരിച്ചവര്‍ 12.7 ലക്ഷം
ന്യൂഡല്‍ഹി: രാജ്യത്ത് വെള്ളിയാഴ്ച മാത്രം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,28,563 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 12.7 ലക്ഷമായി വര്‍ധിച്ചു.
വെള്ളിയാഴ്ച മാത്രം 6,230 സെഷനുകളിലായാണ് വാക്‌സിന്‍ കുത്തിവയ്പ് നടത്തിയത്. ആകെ സെഷനുകള്‍ 24,397.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ കണക്കനുസരിച്ച് 267 പേരെയാണ് വാക്‌സിന്‍ കുത്തിവയ്പിനു ശേഷം പാര്‍ശ്വഫലങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ കുത്തിവയ്പ് പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനുവരി 16ാം തിയ്യതി മുതലാണ് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി വാക്‌സിന്‍ കുത്തവയ്പ് പദ്ധതി തുടങ്ങിയത്.
ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം കൊവിഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പരിഗണിക്കും. പിന്നീടാണ് രോഗബാധിതരെ പരിഗണിക്കുക. ഒന്നാം ഘട്ട വാക്‌സിനേഷനില്‍ മൂന്ന് കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
രാജ്യത്ത് രണ്ട് വാക്‌സിനുകളാണ് അടിയന്തിര ഉപയോഗത്തിനായി അനുമതി നേടിയത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ നിര്‍മിച്ച കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാസ്‌കിനും.
വെള്ളിയാഴ്ച ഇന്ത്യയില്‍ 14,545 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18,002 പേര്‍ രോഗവിമുക്തരായി. 163 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.