അസമില്‍ 220 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
അസമില്‍ ഇതുവരെ 11,736 പോസിറ്റീവ് കേസുകളും 7433 പേര്‍ രോഗമുക്തരായതായും 14 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്.
ഗുവാഹത്തി: അസമില്‍ 220 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 932 പോലിസുകാര്‍ നിരീക്ഷണത്തിലായി. നിലവില്‍ പോസിറ്റീവ് ആയ 171 പേരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. നേര്‍ത്തേ രോഗം ബാധിച്ച 49 പേര്‍ സുഖം പ്രാപിച്ചതായും ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത അറിയിച്ചു.
ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ എല്ലാ പോലിസ് ഉദ്യോഗസ്ഥരെയും മഹന്ത അറിയിച്ചു. അസമില്‍ ഇതുവരെ 11,736 പോസിറ്റീവ് കേസുകളും 7433 പേര്‍ രോഗമുക്തരായതായും 14 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് 25 മുതല്‍ 3,705 ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ പോലിസ് രജിസ്റ്റര്‍ ചെയ്യ്തു. 35,000 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 4,777 പേരെ അറസ്റ്റ് ചെയ്യുകയും 4.57 കോടി രൂപ പിരിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 73.24 ലക്ഷംമാണ് പിഴയായി പിരിച്ചെടുത്തിട്ടുള്ളത്. അതേസമയം ലോക്ക്ഡൗണില്‍ നിരവധി ആയുധങ്ങളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ എകെ -56, എകെ 47 റൈഫിളുകള്‍, 1628 റൗണ്ട് വെടിമരുന്ന്, 197 ഗ്രനേഡുകള്‍, 3 ബോംബുകള്‍, 26 ഡിറ്റോണേറ്ററുകള്‍, 2 കിലോ സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ 65 ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തിരുന്നു.