ബംഗാളില്‍ പുതുതായി 2,216 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മരണം 35

Update: 2020-07-25 03:19 GMT

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പുതുതായി 2,216 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 35 പേര്‍ക്ക് ജീവനഹാനിയുണ്ടായിട്ടുണ്ട്.

ബംഗാള്‍ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 19,154 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 1290 പേര്‍ മരിച്ചു. സംസ്ഥാനത്ത് 53,973 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

തലസ്ഥാനമായ കൊല്‍ക്കൊത്തയിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

Tags:    

Similar News