മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 236 പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച പോലിസുകാരുടെ എണ്ണം 8,958ആയി. നിലവില്‍ വിവിധ ആശുപത്രികളിലായി 1,898 പോലിസുകാരാണ് ചികില്‍സയിലുള്ളത്. 6962 പേരുടെ രോഗം ഭേദമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു പോലിസുകാരന്‍ രോഗബാധിതനായി മരിച്ചു. രോഗബാധമൂലം സംസ്ഥാനത്ത് 98 പോലിസുകാര്‍ ഇതുവരെ മരിച്ചിട്ടുണ്ട്.