പ്രസ് ക്ലബുകള്‍ക്ക് രണ്ടര കോടി സര്‍ക്കാര്‍ സഹായം;രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

രാജ്യസഭാ, ലോക്‌സഭാ അംഗങ്ങള്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് അനധികൃതമായി നേടിയെടുത്ത് വയനാട് പ്രസ് ക്ലബ്ബ് കെട്ടിടം നിര്‍മിച്ചുവെന്ന കല്‍പറ്റയിലെ മാധ്യമ പ്രവര്‍ത്തകന്‍ കോയാമു കുന്നത്തിന്റെ പരാതിയിലാണ് നടപടിയെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്

Update: 2022-02-26 08:39 GMT

പിസി അബ്ദുല്ല

കോഴിക്കോട്:പ്രസ് ക്ലബുകള്‍ സര്‍ക്കാരില്‍ നിന്ന് രണ്ടര കോടി രൂപ നിയമ വിരുദ്ധമായി കൈപറ്റിയെന്ന പരാതിയില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.എതിര്‍ കക്ഷികളായ സി എ ജി ,സംസ്ഥാന ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെയുഡബ്ല്യൂ ജെ സെക്രട്ടറി എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് നോട്ടിസ് അയച്ചത്.മൂന്നാഴ്ക്കകം കേസ് വീണ്ടും പരിഗണിക്കും.

കെയുഡബ്ല്യുജെ യുടെ കീഴിലുള്ള പ്രസ് ക്ലബുകള്‍ രണ്ടര കോടി രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുവെന്നാരോപിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും അഡ്വ.കൃഷ്ണ രാജ് മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് നടപടി.വയനാട് പ്രസ് ക്ലബിന് എംപിമാരുടെ വികസന ഫണ്ടില്‍ നിന്നും നിയമ വിരുദ്ധമായി പണം അനുവദിച്ചത് വിവാദമായതിനേ തുടര്‍ന്നാണ് മറ്റു പ്രസ് ക്ലബുകള്‍ക്കെതിരെയും സമാന പരാതി ഉയര്‍ന്നതും അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതും.

കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫിസിനു സമീപം ഇടതു സര്‍ക്കാരിന്റെ കാലത്ത് പ്രസ് ക്ലബ്ബിനു കെട്ടിടം നിര്‍മിക്കുന്നതിനായി 5 സെന്റ് സ്ഥലം പാട്ട വ്യവസ്ഥയില്‍ കൈമാറിയിരുന്നു. പാട്ടത്തിനു നല്‍കിയ ഭൂമി സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല എന്നാണ് നിയമം.

ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനായി വയനാട് പ്രസ് ക്ലബ്ബ് കൈപറ്റിയ 27 ലക്ഷം രൂപ തിരിച്ചടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജോ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ വയനാട് ജില്ലാ കലക്ടര്‍ക്ക് ധല്‍കിയ നിര്‍ദ്ദേശം ഇതുവരെ നടപ്പിലായിട്ടില്ല. വയനാട് പ്രസ് ക്ലബ്ബില്‍ നിന്ന് പണം ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

രാജ്യസഭാ, ലോക്‌സഭാ അംഗങ്ങള്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് അനധികൃതമായി നേടിയെടുത്ത് വയനാട് പ്രസ് ക്ലബ്ബ് കെട്ടിടം നിര്‍മിച്ചുവെന്ന കല്‍പറ്റയിലെ മാധ്യമ പ്രവര്‍ത്തകന്‍ കോയാമു കുന്നത്തിന്റെ പരാതിയിലാണ് നടപടിയെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്.

എംഐ ഷാനവാസ് എംപി, പി രാജിവ് എംപി എന്നിവരില്‍ നിന്ന് 10 ലക്ഷം വീതവും എംപി അച്ച്യുതന്‍ എംപിയില്‍ നിന്ന് 7 ലക്ഷവും ആണ് പ്രസ് ക്ലബ്ബ് കെട്ടിടം നിര്‍മാണത്തിനായി കൈപറ്റിയത്.ട്രേഡ് യൂനിയന്‍ രജിസ്‌ട്രേഷന്‍ ഉള്ള കേരള പത്ര പ്രവര്‍ത്തക യൂനിയന്റെ ജില്ലാ ആസ്ഥാനമാണു പ്രസ് ക്ലബ്ബ് എന്നും ഇതിന്റെ ജില്ലാ യൂനിറ്റായി ആണ് പ്രസ് ക്ലബ് പ്രവര്‍ത്തിക്കുന്നത് എന്നും, ഭാരവാഹികള്‍ എല്ലാം ട്രേഡ് യൂനിയനിലും അംഗത്വം ഉള്ളവരാണെന്നും ചൂണ്ടിക്കാട്ടിയാണ് കോയാമു കുന്നത്ത് കേരളാ സര്‍ക്കാരിനും ലോകസഭാ, രാജ്യസഭാ സെക്രട്ടറിമാര്‍ക്കും പരാതി നല്‍കിയത്.

കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫിസിനു സമീപം ഇടതു സര്‍ക്കാരിന്റെ കാലത്ത് പ്രസ് ക്ലബ്ബിനു കെട്ടിടം നിര്‍മിക്കുന്നതിനായി 5 സെന്റ് സ്ഥലം പാട്ട വ്യവസ്ഥയില്‍ കൈമാറിയിരുന്നു. ലീസിനു നല്‍കിയ ഭൂമി സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല എന്നാണ് നിയമം. നിയമം ലംഘിച്ച് എംപി ഫണ്ട് ലഭ്യമാക്കാനായി സ്ഥലം കല്‍പറ്റ മുനിസിപ്പാലിറ്റിക്ക് കൈമാറി. 2015ഓഗസ്റ്റ് 22ന് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാഞ്ഞതിനാല്‍ 2015 ഫെബ്രുവരി 9 ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

ഫെബ്രുവരി 23ന് ന്യൂഡല്‍ഹിയില്‍ നടന്ന എംപി ഫണ്ട് അവലോകന യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ധനകാര്യ സെക്രട്ടറി രാജീവ് സിന്‍ഹ ആയിരുന്നു. ഈ യോഗത്തിലും വയനാട് പ്രസ് ക്ലബ്ബ് കെട്ടിടത്തിനായി എംപി ഫണ്ട് ദുരുപയോഗം ചെയ്തതായി പരാതി ഉയര്‍ന്നു.

Tags:    

Similar News