ഇന്ത്യയില്‍ ഒരു ദിവസം ഉല്പാദിപ്പിക്കുന്നത് 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനമനുസരിച്ച് 4059 ടണ്‍ പ്ലാസ്റ്റിക്കും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലെ 60 നഗരങ്ങളില്‍ നിന്നാണ്. ഇത് വച്ച് കണക്കുകൂട്ടുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു ദിവസം 25940 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ദിനംപ്രതി ഉല്പാദിപ്പിക്കുന്നു.

Update: 2019-11-22 19:16 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു ദിവസം ഉല്പാദിപ്പിക്കുന്നത് 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. അതില്‍ 40 ശതമാവും ശേഖരിക്കപ്പെടാതെ വലിച്ചെറിയപ്പെടുന്നുവെന്നും പരിസ്ഥിതി മന്ത്രാലയം. എഴുതിത്തയ്യാറാക്കിയ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാഷ് ജാവേദ്കര്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയില്‍ ഉപഭോക്തൃവസ്തുക്കളുടെ ഉല്പാദനം വര്‍ധിച്ചതോടെ പ്ലാസ്റ്റിക് വസ്തുക്കളുടെ ആവശ്യവും വര്‍ധിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെ പ്രതിസന്ധിയിലാക്കുന്നതും ഇതാണെന്ന് മന്ത്രി തന്റെ മറുപടിയില്‍ അറിയിച്ചു.

സാമ്പത്തികനില വര്‍ധിക്കുന്നതിനനുസരിച്ച് ഉപഭോക്തൃവസ്തുക്കളുടെ ആവശ്യവും വര്‍ധിക്കും. അതിന് പല കാരണങ്ങളുണ്ട്. ഉപഭോക്തൃഉല്പന്നങ്ങളാണ് അതില്‍ പ്രധാനം. വിലക്കുറവും ബലവും ഉപയോഗിക്കാനുള്ള എളുപ്പവും ഒക്കെ പ്ലാസ്റ്റിക്കിന്റെ പ്രചാരം വര്‍ധിപ്പിച്ചു. ഇതുതന്നെയാണ് പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തെ പ്രതിസന്ധിയിലാക്കുന്നതും- മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക്കിനു പകരം ഏതെങ്കിലും വസ്തു കണ്ടെത്തിക്കൂടെ എന്ന മറ്റൊരു ചോദ്യത്തിന് പ്ലാസ്റ്റിക്കിന്റെ ചെറിയ വിലയും മറ്റു ഗുണങ്ങളും വ്യവസായത്തെ അതില്‍ നിന്ന് തടയുകയാന്നായിരുന്നു മറുപടി.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനു വേണ്ടി മന്ത്രാലയം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനമനുസരിച്ച് 4059 ടണ്‍ പ്ലാസ്റ്റിക്കും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലെ 60 നഗരങ്ങളില്‍ നിന്നാണ്. ഇത് വച്ച് കണക്കുകൂട്ടുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു ദിവസം 25940 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ദിനംപ്രതി ഉല്പാദിപ്പിക്കുന്നു.

ഇതില്‍ 15384 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിക്കപ്പെടുന്നതും പുനരുപയോഗിക്കപ്പെടുന്നതും. ഇതുപയോഗിച്ച് ധാരാളം വസ്തുക്കള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ബാക്കിയാവുന്ന 10556 ടണ്‍ മാലിന്യം ദിനം പ്രതി ശേഖരിക്കപ്പെടുകയോ പുനരുപയോഗിക്കുകയോ ചെയ്യുന്നില്ല.

ഇക്കാര്യത്തില്‍ പഠനം നടത്താനും ശുപാര്‍ശകള്‍ നല്‍കാനുമായി കേന്ദ്ര പ്ലാസ്റ്റ് എഞ്ചിനീയറിങ് ടെക്‌നോളജി ഇന്‍സ്‌ററിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2022 ഓടു കൂടി പുനരുപയോഗിക്കാത്ത പ്ലാസ്റ്റിക്കിന്റെ ഉപഭോഗം ഇല്ലാതാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍, 2016 എന്ന പേരില്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്ലാസ്റ്റ്ക് മാലിന്യം കുറക്കുക, അത് വലിച്ചെറിയുന്നത് ഇല്ലാതാക്കുക, മാലിന്യങ്ങള്‍ അതിന്റെ കേന്ദ്രത്തില്‍ തന്നെ സംസ്‌കരിക്കുക ഇതൊക്കെയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.


Tags:    

Similar News