കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 274.68 കോടിയുടെ പദ്ധതികള്‍

Update: 2022-03-11 14:53 GMT

മാള: കേരള സര്‍ക്കാര്‍ 2022-23 ബഡ്ജറ്റില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 274 .68 കോടിയുടെ പദ്ധതികള്‍. അന്നമനട പാലുപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ് 55 കോടി.

കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നവീകരണം 100 കോടി. മാള വലിയപറമ്പില്‍ വി കെ രാജന്‍ മെമ്മോറിയല്‍ സ്‌റ്റേഡിയം നിര്‍മ്മാണം മൂന്ന് കോടി. പുത്തന്‍ചിറ നെയ്തകുടി സ്ലുയിസ് കം റെഗുലേറ്റര്‍ നിര്‍മ്മാണം 10 കോടി. കൂഴുര്‍ പൗള്‍ട്രി ഫാമിലെ കോഴിതീറ്റ ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വേണ്ട നവീകരണം 18 കോടി. വെള്ളാങ്കല്ലുര്‍ ഗ്രാമപഞ്ചായത്തില്‍ ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി വിവിധ റെഗുലേറ്റര്‍ സ്ലുയിസുകള്‍ ചീപ്പുചിറയിലും പുഞ്ചപ്പാലത്തും കൂട്ടാലയിലും പൂവ്വത്തുംകടവിലുമായി നിര്‍മ്മാണം നടത്തുന്നതിന് 15 കോടി. പൊയ്യ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം നിര്‍മ്മാണം മൂന്ന് കോടി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് മാണിയംകാവില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കം ഓഫീസ് കെട്ടിടസമുച്ചയം ഏഴ് കോടി. മാള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം നിര്‍മ്മാണം നാല് കോടി. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ അഞ്ച് നില കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം സജ്ജീകരിക്കല്‍ അഞ്ച് കോടി. കോണത്തുകുന്ന് മാണിയംകാവ് റോഡ് (അഞ്ച് കിലോമീറ്റര്‍) ബി എം ബി സി നിലവാരത്തില്‍ പുനഃരുദ്ധാരണം അഞ്ച് കോടി. ഐരാണിക്കുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏഴ് ട്രാക്ക് സിന്തറ്റിക്ക് ഗ്രൗണ്ട് കം മേജര്‍ ഫുട്‌ബോള്‍ ഫീല്‍ഡ് നിര്‍മ്മാണം മൂന്ന് കോടി. പൊയ്യ അഡാക് ഫിഷ് ഫാമില്‍ എക്കോ ടൂറിസം പദ്ധതി മൂന്ന് കോടി. കൊടുങ്ങല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം മൂന്ന് കോടി.

മാള ചാലക്കുടി റോഡ് (സി എച്ച് 5/900 സി എച്ച് 7/940), കൂഴുര്‍ കുണ്ടൂര്‍ റോഡ് (സി എച്ച് 1/500 3/800), മാള ചുങ്കം കൊമ്പത്തുകടവ് റോഡ് നാല് കിലോമീറ്റര്‍, അന്നമനട മൂഴിക്കുളം റോഡ് 4.400 കിലോമീറ്റര്‍, പൊയ്യ മണലിക്കാട് പൊയ്യക്കടവ് 2.600 കിലോമീറ്റര്‍, എരയാംകുടി റോഡ് 3.15 കിലോമീറ്റര്‍ എന്നീ റോഡുകള്‍ ബി എം ബി സി നിലവാരത്തില്‍ പുനഃരുദ്ധാരണം19 കോടി.

പാറമേല്‍തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണം 68 ലക്ഷം. ഐരാണിക്കുളം ഗവ. ഹൈസ്‌കൂള്‍, കരൂപ്പടന്ന ഗവ. എല്‍ പി സ്‌കൂള്‍, പുത്തന്‍ചിറ തെക്കുംമുറി ഗവ. എല്‍ പി സ്‌കൂള്‍, പുത്തന്‍ചിറ വടക്കുംമുറി എല്‍ പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണം ആറ് കോടി. മാള ടൌണ്‍ വികസനം (പോസ്റ്റ് ഓഫീസ് റോഡ് വീതി കൂട്ടല്‍) 10 കോടി. മാള ഫയര്‍ സ്‌റ്റേഷന്‍ നവീകരണം ഒരു കോടി, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ സാംസ്‌കാരിക കേന്ദ്രം നാല് കോടി രൂപ വീതമാണ് ബഡ്ജറ്റില്‍ അനുവദിച്ചിരിക്കുന്നതെന്ന് എം എല്‍ എയുടെ ഓഫീസ് അറിയിച്ചു.

Similar News