ദമ്മാം: സൗദിയില്‍ പുതുതായി 2840 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 52016 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 34 ശതമാനം പേര്‍ സ്വദേശികളും 66 വിദേശികളുമാണ്. 1797 പേര്‍ രോഗവിമുക്തി നേടി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 2366 ആയി.
പത്ത് പേര്‍ മരിച്ചു. കൊവിഡ് 19 ബാധിച്ച് സൗദിയില്‍ ഇതുവരെ 302 പേര്‍ മരിച്ചിട്ടുണ്ട്.
റിയാദ് 839, ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, അല്‍ദര്‍ഇയ്യ 89, ഖതീഫ് 80, കോബാര്‍ 78, ജുബൈല്‍ 75, തായിഫ് 57,യാമ്പു 50, ഹുഫൂഫ് 49, തബൂക് 38, ബുറൈദ 38, തബൂക് 24, ഹഫര്‍ബാതിന്‍ 20, വാദി ദവാസിര്‍ 19, ദഹ്‌റാന്‍ 15, ബഖീഖ് 13, നഅ്‌രിയ്യ 9, ഹായില്‍ 8, ഖര്‍ജ് 7, ഖഫ്ജി 6, സ്വഫ് വാ 5, ഷഖ്‌റാഅ് 5, അല്‍മിദ് നബ് 5, ഖലീസ് 5, ഖുര്‍മ 4, മജ്മഅ 4, റഅസത്തന്നൂറ 3, മിന്‍ഫദ് ഹദീസ 3, ജദീദാ അറാര്‍ 3, നാദിഖ് 3, അല്‍ബൂകൈരിയ്യ 2, വാദി അല്‍ഖര്‍അ് 2 അല്‍ഖുര്‍യ്യിഅ് 2 അല്ലൈത് 2, അല്‍ഖുറാ 2, ഹുത ബനീത തമീം 2, അല്‍സുലൈല്‍ 2.