ജോലിയും വരുമാനവുമില്ല, ആന്ധ്രയില്‍ ആത്മഹത്യ ചെയ്യുന്ന നിര്‍മ്മാണത്തൊഴിലാളികളുടെ എണ്ണം മൂന്നായി

തെനാലിയിലെയും മംഗളഗിരിയിലെയും രണ്ട് തൊഴിലാളികള്‍ ഈ മാസം ആദ്യം ആത്മഹത്യ ചെയ്തിരുന്നു.

Update: 2019-10-28 18:32 GMT

ഹൈദരാബാദ്: നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി രൂക്ഷമായതോടെ ആന്ധ്രയില്‍ ആത്മഹത്യ ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം മൂന്നായി. ഗുണ്ടൂരിലെ വെങ്കിടേഷാണ് അവസാനം ആത്മഹത്യയില്‍ അഭയം തേടിയത്. ജോലിയും കൂലിയുമില്ലാത്തതുകൊണ്ടാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് മൊബൈലില്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയില്‍ പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. മൂന്ന് ആഴ്ച മുമ്പ് പകര്‍ത്തിയ വീഡിയോ കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍ പെട്ടത്.

നാല് മാസമായി വെങ്കിടേശിന് തൊഴിലില്ലായിരുന്നുവെന്നും ഒരു വയസ്സായ മകന്റെ ആരോഗ്യാവശ്യങ്ങള്‍ പോലും നിറവേറ്റാനാവാത്തതില്‍ ഭര്‍ത്താവ് ദുഃഖിതനായിരുന്നുവെന്നും ഭാര്യ റാഷി പറയുന്നു. ഈ മാസം ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ നിര്‍മ്മാണത്തൊഴിലാളിയാണ് വെങ്കിടേശ്. തെനാലിയിലെയും മംഗളഗിരിയിലെയും രണ്ട് തൊഴിലാളികള്‍ ഈ മാസം ആദ്യം ആത്മഹത്യ ചെയ്തിരുന്നു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം മണല്‍വാരല്‍ സര്‍ക്കാര്‍ അധീനതയില്‍ കൊണ്ടുവന്നിരുന്നു. അതോടെ രൂപപ്പെട്ട മണല്‍ക്ഷാമം നിര്‍മ്മാണമേഖലയെ ഗുരുതരമായി ബാധിച്ചു. ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ മണല്‍മാഫിയയുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് എന്നാരോപിച്ചാണ് പുതിയ സര്‍ക്കാര്‍ മണല്‍വാരലില്‍ നിയന്ത്രണം കൊണ്ടുവന്നത്. 

Tags:    

Similar News