രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയെ പിന്തുണച്ചേക്കും

Update: 2022-06-13 15:26 GMT

അമരാവതി: ജൂണ്‍ 18ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി അടുപ്പമുളളവരെ ഉദ്ധരിച്ച് എഎന്‍ഐയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈഎസ്‌ഐര്‍ കോണ്‍ഗ്രസ്സിന് 4 ശതമാനം വോട്ടുണ്ട്. 

ഇപ്പോഴത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തിരഞ്ഞെടുത്തപ്പോഴും വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 24നാണ് കോവിന്ദിന്റെ ഊഴം അവസാനിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് ജെ പി നദ്ദയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍ഡിഎ, യുപിഎ ഘടകകക്ഷികളുമായും സ്വതന്ത്രരുമായും ഇരുവരും ചര്‍ച്ച നടത്തി. ഒരു പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്.

രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. 2017 ജൂലൈ 25ന് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 24, 2022ന് അവസാനിക്കും. 

Tags:    

Similar News