കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Update: 2022-06-12 04:22 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു. പുല്‍വാമയിലെ ദ്രബ്ഗാം മേഖലയില്‍ ഞായറാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. തിരച്ചില്‍ തുടരുകയാണ്- ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

സായുധരില്‍ ഒരാളുടെ പേര് ജുനൈദ് ഷീര്‍ഗോജ്രിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സായുധര്‍ പ്രദേശവാസികളാണ്. തീവ്രവാദ സംഘടനയായ ലഷ്‌കറെയുമായി ബന്ധമുണ്ട്. അവരില്‍ ഒരാള്‍ ജുനൈദ് ഷീര്‍ഗോജ്‌രിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മെയ് 13 ന് തങ്ങളുടെ സഹപ്രവര്‍ത്തകന്‍ റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയതില്‍ സായുധന് പങ്കുണ്ടെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഐജിപി) പറഞ്ഞു. നേരത്തെ, പുല്‍വാമയിലെ ദ്രബ്ഗാം മേഖലയില്‍ ജമ്മു കശ്മീര്‍ പോലിസ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സായുധനെ വധിച്ചിരുന്നു. വൈകീട്ട് 6.55ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കശ്മീര്‍ സോണ്‍ പോലിസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Tags:    

Similar News