പട്‌ന: നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുനൈറ്റഡിലെ(ജെഡിയു) യുവ നേതാവിനെ പട്‌നയില്‍ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സൗരഭ് കുമാര്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്‍മും കുമാറിനും പരിക്കേറ്റിട്ടുണ്ട്. പര്‍സ ബസാര്‍ ഗ്രാമത്തിലാണ് വെടിവയ്പുണ്ടായതെന്ന് പോലിസ് പറഞ്ഞു. ബൈക്കിലെത്തിയ അജ്ഞാതരായ നാല് പേര്‍ സൗരഭിന്റെ തലയില്‍ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുന്‍മും കുമാറിനെ മൂന്ന് തവണ ഇടിച്ചു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൗരഭ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതേസമയം മുന്‍മുനെ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പട്‌ന പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.