നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട;30 കിലോ ലഹരി മരുന്ന് പിടികൂടി

പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് മെഥാക്വിനോള്‍ എന്ന ലഹരി മരുന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്

Update: 2022-08-21 07:24 GMT

കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു.പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് മെഥാക്വിനോള്‍ എന്ന ലഹരി മരുന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

സിംബാബ്‌വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയതാണ് മുരളീധരന്‍ നായര്‍.അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 60കോടിയോളം രൂപയുടെ ലഹരിമരുന്നാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. സിയാലിന്റെ അത്യാധുനിക ത്രിഡി സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്.

Similar News