കോഴിക്കോട് ജില്ലയില്‍ 33 പേര്‍ക്ക് കൊവിഡ്; 29 പേര്‍ക്ക് സമ്പര്‍ക്കം വഴി
180 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 73 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 108 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും ചികില്‍സയിലാണ്.
ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 73 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 108 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും ചികില്‍സയിലാണ്.
50 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 165 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 61 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും 43 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 7 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും രണ്ട്് പേര്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 26 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, കോഴിക്കോട് എഫ്.എല്‍.ടി.സി യിലും, ഒരു മലപ്പുറം സ്വദേശി ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, മൂന്ന് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.