ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 33,523 കൊവിഡ് കേസുകള്‍; മരണനിരക്ക് ഉയരുന്നു

Update: 2020-09-13 02:15 GMT

ബ്രസീലിയ: ബ്രസീലില്‍ 24 മണിക്കൂറിനുളളില്‍ 33,523 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 814 പേര്‍ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചതായി ബ്രസീല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രസീലില്‍ ഇതുവരെ 43,15,687 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരിച്ചവരുടെ എണ്ണം 1,31,210 ആയി.

പ്രതിവാര കൊവിഡ് മരണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 6000മാണ് പ്രതിവാര മരണങ്ങളുടെ എണ്ണം. ഇതിനു മുമ്പുള്ള ആഴ്ചയിലും മരണങ്ങളുടെ എണ്ണം ഇതിനടുത്തുതന്നെയായിരുന്നു. ഒരാഴ്ച മുമ്പ് വരെ ബ്രസീലില്‍ കൊവിഡ് മരണങ്ങളുടെ എണ്ണം 1,25,521 ആയിരുന്നു.

ഇതുവരെ 3.5 ദശലക്ഷം പേരുടെ രോഗം ഭേദമായിട്ടുണ്ട്. ലോകത്ത് രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്ന രാജ്യമാണ് ബ്രസീല്‍. 1,93,500 പേര്‍ മരിച്ച യുഎസ് മാത്രമാണ് ബ്രസീലിനു മുന്നിലുള്ളത്.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 4.6 ദശലക്ഷം. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവര്‍ 6.4 ദശലക്ഷം വരും. 

Tags:    

Similar News