സൗദിയില്‍ 3366 പേര്‍ക്കു കൂടി കൊവിഡ് 19

സൗദിയിലിപ്പോള്‍ 39828 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 1843 പേര്‍ ഗുരുതരാവസ്ഥയിലാണ്‌.

Update: 2020-06-13 14:58 GMT

ദമ്മാം. സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3366 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 123308 ആയി ഉയര്‍ന്നു. 1519 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 82548 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് 39 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 932 ആയി ഉയര്‍ന്നിട്ടുണ്ട്. സൗദിയിലിപ്പോള്‍ 39828 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 1843 പേര്‍ ഗുരുതരാവസ്ഥയിലാണ്‌.

റിയാദ് 1089, ജിദ്ദ 527, മക്ക 310, ദമ്മാം 227, മദീന 191, കോബാര്‍ 163, ഖതീഫ് 114. ഹുഫൂഫ് 91, തായിഫ് 57, സ്വഫ് വാ 48 ജുബൈല്‍ 47, ഹഫര്‍ബാതിന്‍ 35, അല്‍മുസാഹ് മിയ്യ 34, ബുറൈദ 33, ഖര്‍ജ് 27, യാമ്പു 23 , റഅ്സത്തന്നൂറ19, അല്‍ഹുസ് മ 19, അബ്ഖീഖ് 10.അബ്ഹാ 9 മുലൈജ 9, ബീഷ് 9, ഖര്‍യ ഉലയ 8, അല്‍മുബ്റസ് 7, അല്‍ബക് രിയ്യ 6, അല്‍റസ് 6, നഅ് രിയ്യ6 ജീസാന്‍6, മഹദ് ദഹബ് 5 എന്നിങ്ങനെയാണ് നഗരങ്ങള്‍ തിരിച്ചുള്ള കൊവിഡ് ബാധിതരുടെ എണ്ണം.




Tags:    

Similar News