കര്‍ണാടകയില്‍ ഇന്ന് 34 പേര്‍ക്ക് കൊവിഡ് 19; സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കും
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 34 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ബീദര്‍, വിജയപുര, ഉത്തര കന്നഡ, കല്‍ബുര്‍ഗി, ഹാസന്‍, ബംഗളുരു എന്നിവിടങ്ങളില്‍ ഇന്നും രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലണ്ടനില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് ബംഗളൂരുവില്‍ ഇറങ്ങിയ വിമാനത്തിലെ 300 യാത്രക്കാരില്‍ ഒരാള്‍ക്ക് അടക്കമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. വിജയപുര, ഉത്തര കന്നഡ, ഹാസന്‍ എന്നീ ജില്ലകളില്‍ മഹാരാഷ്ട്രയില്‍ നിന്നു എത്തിയവരിലാണ് വൈറസ് ബാധ.
ബീദര്‍ലെ കണ്ടയ്‌നമെന്റ് സോണില്‍ നിന്ന് കൂടുതല്‍ കേസുകള്‍ പുറത്തുവരുന്നുവെന്നാണ് റിപോര്‍ട്ട്.
കര്‍ണാടകക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരുടെ തിരിച്ചുവരവ് തുടരുകയാണ്. രോഗലക്ഷണങ്ങളോടെയാണ് പലരും തിരികെ എത്തുന്നത്. നിലവില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിനോട് അടുക്കുകയാണ്. സര്‍ക്കാര്‍ ഇനിയും വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്.
കല്‍ബുര്‍ഗി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള കൊവിഡ് മരണത്തോടെ മൊത്തം മരണനിരക്ക് 33 ആയി. ഇന്നത്തെ 18 പേരടക്കം ഇതുവരെ 451 പേര്‍ ആശുപത്രി വിട്ടു. ഇപ്പോള്‍ 474പേരാണ് ചികില്‍സയിലുള്ളത്. 4574 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.