സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 385 കൊവിഡ് കേസുകള്‍; ഒരു മരണം

Update: 2023-12-28 09:56 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് രോഗികളുടെ എണ്ണം 2799 ആയി. കൊവിഡ് മൂലം ഒരു മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. പുതിയ കൊവിഡ് സബ് വേരിയന്റ് ആയ ജെഎന്‍.1 ഇന്ത്യയില്‍ 110 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജെഎന്‍.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തിലാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്.

കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളുകള്‍, ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റലുകളില്‍ ജീവനക്കാരെ നിയമിക്കല്‍ എന്നിവ ടാസ്‌ക് ഫോഴ്‌സിന്റെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.






Tags:    

Similar News