കുവൈത്തില്‍ കൊവിഡ് ബാധിച്ച് 4 പേര്‍ കൂടി മരിച്ചു; തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ധന

Update: 2020-10-06 19:09 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്നും 4 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 632 ആയി. 676 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കുവൈത്തില്‍ നിലവില്‍ 1,08,268 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗബാധിതരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: ഹവല്ലി 140, അഹമ്മദി 158, ഫര്‍വാനിയ 130, കേപിറ്റല്‍ 117, ജഹ്‌റ 131.

630 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണവും ഒരു ലക്ഷം കടന്ന് 1,00,179 ആയി. ആകെ 7,457 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.

തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ 139 പേരാണ് ഉള്ളത്. ഇതില്‍ 80 ശതമാനവും സ്വദേശികളാണ്. മിക്കവരുടെയും നില അതീവ ഗുരുതരമായി തുടരുന്നു.

Similar News