നോയിഡയില്‍ ഹൗസിങ് സൊസൈറ്റിയുടെ മതിലിടിഞ്ഞുവീണ് 4 മരണം; 9 പേരെ രക്ഷപ്പെടുത്തി
നോയിഡ: യുപിയിലെ നോയിഡ സെക്ടര്‍ 21ല്‍ ഹൗസിങ് സൊസൈറ്റിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് 4 പേര്‍ മരിച്ചു.
ജല്‍വായു സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഹൗസിങ് കോംപ്ലക്‌സിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണതെന്ന് നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് എല്‍ വൈയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മതിലിനോട് ചേര്‍ന്നുള്ള കാന വൃത്തിയാക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഒമ്പത് പേരെ രക്ഷപ്പെടുത്തി.
നോയിഡ അതോറിറ്റിയാണ് കാനവൃത്തിയാക്കിക്കൊണ്ടിരുന്നത്.
പോലിസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്.
13 പേരെയാണ് കാന വൃത്തിയാക്കാന്‍ നിയോഗിച്ചിരുന്നതെന്ന് സൊസൈറ്റിയിലെ വാച്ച്മാന്‍ പറയുന്നു. രാവിലെ പത്തുമണിയോടെയാണ് മതില്‍ ഇടിഞ്ഞത്.
സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.