കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിക്കും

48 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും

Update: 2020-03-13 13:05 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണയായി. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി വര്‍ധിക്കാനാണ് തീരുമാനം.

48 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജവദേകര്‍ പറഞ്ഞു.

ക്ഷാമബത്ത വര്‍ധിപ്പിക്കുക വഴി കേന്ദ്ര ഖജനാവിന് 14595 കോടി രൂപയുടെ അധികച്ചെലവുണ്ടാവും.

ഏഴാമത് ശമ്പള കമ്മീഷന്‍ ശുപര്‍ശകള്‍ നടപ്പാക്കാന്‍ 2016 ജനുവരില്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശുപാര്‍ശ പ്രകാരമുള്ള ശമ്പളം അപ്പോള്‍ തന്നെ വര്‍ധിപ്പിച്ചിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ജവദേക്കര്‍ പറഞ്ഞു.

ജനുവരി 1 മുതല്‍ ജൂലൈ 1 വരെ കാലയളവിലാണ് കേന്ദ്ര സര്‍ക്കാര്‍ സാധാരണ എല്ലാ വര്‍ഷവും ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്. മര്‍ച്ചിനും സെപ്തംബറിനുമിടയില്‍ അത് വിതരണം ചെയ്യുകയും ചെയ്യും. പണപ്പെരുപ്പവും അവശ്യവസ്്തുക്കളുടെ വിലനിലവാരവും കണക്കിലെടുത്താണ് ക്ഷാമബത്ത തീരുമാനിക്കുന്നത്.  

Tags:    

Similar News