പാലക്കാട് ജില്ലയില്‍ 42 പേര്‍ക്ക് കൊവിഡ്

ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉള്‍പ്പെടും.

Update: 2020-07-26 13:20 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് മലപ്പുറം, തൃശ്ശൂര്‍ സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 42 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉള്‍പ്പെടും.

ഒരു അന്തര്‍സംസ്ഥാന തൊഴിലാളി, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേര്‍, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 21 പേര്‍, കരിമ്പ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവറും ഉള്‍പ്പെടുന്നതാണ് ബാക്കിയുളള 27 പേര്‍. അഞ്ചുപേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.


കര്‍ണാടക 2

ബാംഗ്ലൂരില്‍ നിന്നും വന്ന വെള്ളിനേഴി സ്വദേശി (29 പുരുഷന്‍). ഇദ്ദേഹം വയനാട് ജില്ലയില്‍ ചികിത്സയിലാണ്.

ബാംഗ്ലൂരില്‍ നിന്ന് വന്ന കുത്തന്നൂര്‍ സ്വദേശി (26 പുരുഷന്‍). ഇദ്ദേഹം വയനാട് ജില്ലയില്‍ ചികിത്സയിലാണ്.

മധ്യപ്രദേശ് 1

മധ്യപ്രദേശില്‍ നിന്നും വന്ന നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന അതിഥി തൊഴിലാളി (34 പുരുഷന്‍)

തമിഴ്‌നാട്  2

കോയമ്പത്തൂരില്‍ നിന്നും വന്ന പുതുക്കോട് സ്വദേശികള്‍ (32,38 പുരുഷന്‍)

സമ്പര്‍ക്കം 21

ഇന്ന് കരിമ്പ സ്വദേശിയായ (38 പുരുഷന്‍) ഒരു ടാക്‌സി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു കരിമ്പ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു (35 പുരുഷന്‍). ഇദ്ദേഹം വാളയാറില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. കൂടാതെ ഈ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് കരിമ്പ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു. (2,6,15 ആണ്‍ കുട്ടികള്‍, 20,67,30,66,45 സ്ത്രീകള്‍ , 46 പുരുഷന്‍). ടാക്‌സി െ്രെഡവറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളും അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരും ആണ് രോഗബാധിതര്‍.

ഒറ്റപ്പാലം സ്വദേശികളായ ഏഴ് പേരാണ് സമ്പര്‍ക്ക രോഗബാധിതര്‍. (49,49,50 പുരുഷന്മാര്‍, 34,70 സ്ത്രീ, ആറ് വയസ്സും ഒരു വയസ്സ് തികയാത്തതുമായ ആണ്‍കുട്ടികള്‍). ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലാണ് ഇവര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പെരുമാട്ടി സ്വദേശികളായ രണ്ട് രോഗബാധിതര്‍ (19 പുരുഷന്‍, 21 സ്ത്രീ). ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച പെരുമാട്ടി സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എലവഞ്ചേരി സ്വദേശി (39 സ്ത്രീ). ജൂലൈ 25ന് രോഗം സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെരുവമ്പ് സ്വദേശി (32 സ്ത്രീ).ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ് സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ടെസ്റ്റില്‍ രോഗബാധ സ്ഥീരികരിച്ചത് 15 പേര്‍ക്ക്

കഴിഞ്ഞദിവസം (ജൂലൈ 25) പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഒരു മലപ്പുറം സ്വദേശിക്കും മൂന്നു തൃശ്ശൂര്‍ സ്വദേശികള്‍ക്കും ഉള്‍പ്പെടെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവേഗപ്പുറ, തൃത്താല, ആനക്കര പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന ക്യാമ്പ് നടത്തിയത്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

തിരുവേഗപ്പുറ സ്വദേശികളായ നാല് പേര്‍ (40 പുരുഷന്‍, 30 സ്ത്രീ, 14 ആണ്‍കുട്ടി, 11 പെണ്‍കുട്ടി),കൊപ്പം സ്വദേശി(48 സ്ത്രീ), ചളവറ സ്വദേശികള്‍ മൂന്നുപേര്‍ (56, 53, 29 സ്ത്രീകള്‍), നാഗലശ്ശേരി സ്വദേശി (11 പെണ്‍കുട്ടി), കുലുക്കല്ലൂര്‍ സ്വദേശി (38 പുരുഷന്‍), തൃക്കടീരി സ്വദേശി (17 പെണ്‍കുട്ടി), മലപ്പുറം ഇരിമ്പിളിയം സ്വദേശി (4, ആണ്‍കുട്ടി). ഇദ്ദേഹം പാലക്കാട് ജില്ലയില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ സ്വദേശികളായ മൂന്നുപേര്‍ (46, 41,50 പുരുഷന്മാര്‍). ഇവര്‍ പാലക്കാട് ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 367 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയില്‍ ഉണ്ട്.


Tags:    

Similar News