മലപ്പുറം: മലപ്പുറം ജില്ലയില്‍ 48 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധയില്ലെന്ന് ഇന്നലെ (ഏപ്രില്‍ 05) ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതുവരെ 702 പേര്‍ക്ക് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 176 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
കൊവിഡ് 19 ബാധിച്ച് ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരാള്‍ക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.