കെഎസ്എഫ്ഇ ഗ്യാരണ്ടി കമ്മിഷൻ ഇനത്തിൽ 48.10 കോടി സർക്കാരിന് കൈമാറും

Update: 2021-10-23 19:15 GMT

തിരുവനന്തപുരം: 2021-2022 സാമ്പത്തിക വര്‍ഷം കെഎസ്എഫ്ഇ ഗ്യാരണ്ടി കമ്മിഷന്‍ ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള രണ്ടാം ഗഡു സര്‍ക്കാരിന് കൈമാറും. 48,09,74,394 രൂപയുടെ ചെക്കാണ് ഒക്ടോബര്‍ 26ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ഉച്ചയ്ക്ക് 12 മണിക്ക് കൈമാറുന്നത്.

കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന് ചെക്ക് കൈമാറുക. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ലാഭവിഹിതം നല്‍കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. 

Tags:    

Similar News