കെഎസ്എഫ്ഇ നിക്ഷേപത്തിന് പലിശ ഉയർത്തും: ധനമന്ത്രി
പ്രവാസികൾക്ക് മൂന്ന് ശതമാനം പലിശയിൽ ഒരു ലക്ഷം രൂപ വരെ സ്വർണപ്പണയ വായ്പ നൽകും.
തിരുവനന്തപുരം: കെഎസ്എഫ്ഇ നിക്ഷേപങ്ങൾക്ക് പലിശ വർധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കെഎസ്എഫ്ഇ ഉദാര വ്യവസ്ഥയിൽ പലിശ നൽകും. സുവർണ ജൂബിലി ചിട്ടികൾ പുനരാരംഭിക്കും.
പ്രവാസികൾക്ക് മൂന്ന് ശതമാനം പലിശയിൽ ഒരു ലക്ഷം രൂപ വരെ സ്വർണപ്പണയ വായ്പ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തുന്ന മലയാളികളും ഈ വായ്പയ്ക്ക് അർഹരായിരിക്കും. 12 തവണകളായി തിരിച്ചടവ് നടത്തിയാൽ മതിയാകൂം. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ജൂൺ 30 വരെ എല്ലാ ജപ്തിനടപടികളും നിർത്തിവച്ചിരിക്കുകയാണ്. കിട്ടാക്കടം കൂടുമെന്ന് ബാങ്കുകൾക്ക് ആശങ്കയുണ്ട്. കൊവിഡ് കാലത്തെ വായ്പകളുടെ പലിശ ഒഴിവാക്കിയെന്നും തോമസ് ഐസക്ക് പറഞ്ഞു.