കെഎസ്എഫ് ഇ വിവാദം: തോമസ് ഐസക് സിപിഎമ്മില്‍ അപമാനിക്കപ്പെട്ടെന്ന് മുല്ലപ്പള്ളി

Update: 2020-12-02 05:18 GMT

തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് സിപിഎമ്മിനുള്ളില്‍ അപമാനിക്കപ്പെട്ടെന്നും സിപിഎമ്മില്‍ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും സിപിഎമ്മില്‍ രണ്ടു നീതിയാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് തോമസ് ഐസക് നടത്തിയ പരസ്യ വിമര്‍ശനം പാര്‍ട്ടിയില്‍ എതിര്‍പ്പിനിടയക്കായിരുന്നു. മാത്രമല്ല, തോമസ് ഐസകിനെ തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

KSFE controversy: Mullappally says Thomas Isaac was insulted in CPM

Tags:    

Similar News