പയ്യോളി: നഗരസഭയിലെ 5 ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 10 അയനിക്കാട് സൗത്ത്, 14 നെല്ലിയേരി മാണിക്കോത്ത്, 23 ഭജനമഠം നോര്‍ത്ത്, 34 ചെത്തില്‍ താര, 35 അറുവയല്‍ എന്നിവയാണ് കണ്ടന് സോണില്‍ ഉള്പ്പെടുത്തിജില്ലാ കളക്ടര്‍ ഉത്തരവിട്ടത് നഗരസഭയിലെ 7 ഡിവിഷനുകളിലായി ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു 22 ഭജനമഠം, 6 ഇരിങ്ങല്‍ ഈസ്റ്റ്, എന്നിവ നേരത്തെ കണ്ടെയിമന്റ് സോണായിരുന്നു. ഇതോടെ പയ്യോളി നഗരസഭയിലെ 7 ഡിവിഷനുകള്‍ പൂര്‍ണമായും പെരിങ്ങാട് ഭാഗികമായും കണ്ടെയ്ന്മെന്റ് സോണായി.
മൂടാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോടിക്കല്‍, രണ്ടാം വാര്‍ഡ് ഇരുപതാം മൈല്‍, നാലാം വാര്‍ഡ് വീരവഞ്ചേരി എന്നിവയും കണ്ടെയ്ന്മെന്റ് സോണായി.