ഓപറേഷന്‍ മല്‍സ്യ;നീണ്ടകരയില്‍ 500 കിലോ പഴകിയ മല്‍സ്യം പിടികൂടി

ഫുഡ് ആന്‍ഡ് സേഫ്റ്റി അസി. കമ്മിഷണര്‍ എ സജിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത മല്‍സ്യങ്ങള്‍ നശിപ്പിച്ചു

Update: 2022-06-04 05:41 GMT

കൊല്ലം:ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 'ഓപറേഷന്‍ മല്‍സ്യ'യുടെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 500 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു. രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ മല്‍സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ചു.ബോട്ടിലെ സ്‌റ്റോറിലാണ് മല്‍സ്യം സൂക്ഷിച്ചിരുന്നത്.

പുലര്‍ച്ചെ 3.30ന് ബോട്ടുകള്‍ നങ്കൂരമിടുന്നതിന് മുമ്പായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്‌ക്കെത്തിയത്. ഈ പരിശോധനയിലാണ് മല്‍സ്യ ബന്ധന ബോട്ടുകളുടെ ഉള്‍ഭാഗത്തെ അറയില്‍ സൂക്ഷിച്ചിരുന്ന 500 കിലോയോളം പഴകിയ മല്‍സ്യങ്ങള്‍ കണ്ടെത്തിയത്. അയല ഇനത്തില്‍പ്പെട്ട മല്‍സ്യങ്ങളാണ് പിടിച്ചെടുത്തത്.രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.ഫുഡ് ആന്‍ഡ് സേഫ്റ്റി അസി. കമ്മിഷണര്‍ എ സജിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത മല്‍സ്യങ്ങള്‍ നശിപ്പിച്ചു.



Tags:    

Similar News