കോഴിക്കോട്: ബിജെപി നേതൃത്വത്തിനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് ബിജെപി എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വി മുരളീധരന്, കെ സുരേന്ദ്രന്, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവാ സംഘമാണെന്നും അവരെ പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. ബിജെപി ജില്ല കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.