ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തിയ 'സീരിയല്‍ കില്ലര്‍' അറസ്റ്റില്‍
അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ 2000 സിസിടിവി ക്യാമറുകള്‍ പോലിസ് നിരീക്ഷിച്ചിരുന്നു.
ചണ്ഡിഗഡ്: ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പോലിസ് പിടിയില്‍. ഹരിയാന സ്വദേശിയായ രാഹുല്‍ ജാട്ടാണ് അറസ്റ്റിലായത്. ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലായി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പോലിസ് കണ്ടെത്തിയിരുന്നു. നവംബര്‍ 14ന് ഹരിയാനയിലെ ഉദ്വാഡ റെയില്‍വേ സ്റ്റേഷന് സമീപം 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സീരിയല്‍ കില്ലറെ പോലിസ്് അറസ്റ്റ് ചെയ്തത്.
വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിക്കുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് തലേ ദിവസം സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ഇയാള്‍ ഒരു സ്ത്രീയെ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കര്‍ണാടക, പശ്ചിമ ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര എന്നിവടങ്ങില്‍ ഇയാളുടെ പേരില്‍ മോഷണം, കൊലപാതകം തുടങ്ങി നിരവധി കേസുകളുണ്ട്്.
ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ സോളാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒരു സ്ത്രീയെ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ വച്ച് ഒരു വൃദ്ധനെയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവടങ്ങളിലും ഇയാള്‍ക്കെതിരേ അനധികൃത ആയുധക്കേസും നിലവിലുണ്ട്. സ്ത്രീകളും ഭിന്നശേഷിക്കാരായ യാത്രക്കാരും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറി അവരെ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുമാണ് ഇയാളുടെ പതിവ്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ 2000 സിസിടിവി കാമറുകള്‍ പോലിസ് നിരീക്ഷിച്ചിരുന്നു.