'പരമ്പര കൊലയാളി നഗരത്തില്‍ റോന്ത് ചുറ്റുന്നു'; റെയ്ഡുകള്‍ക്കെതിരേ ഡല്‍ഹി മുഖ്യമന്ത്രി
ഡല്‍ഹി മന്ത്രിമാര്‍ക്കെതിരേ അടുത്തിടെ നടന്ന അന്വേഷണ ഏജന്‍സികളുടെ റെയ്ഡുകള്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: വെള്ളിയാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മന്ത്രിമാര്‍ക്കെതിരേ അടുത്തിടെ നടന്ന അന്വേഷണ ഏജന്‍സികളുടെ റെയ്ഡുകള്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഒരു എഎപി എംഎല്‍എയും കൂറുമാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ ഡല്‍ഹി നിയമസഭയില്‍ വിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും കെജ്രിവാള്‍ പറഞ്ഞു.
'ഗുജറാത്തിലെ ബിജെപിയുടെ കോട്ട ഭീഷണിയിലാണ്, ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടേയും സിബിഐയുടേയും തങ്ങള്‍ക്കെതിരായ റെയ്ഡുകള്‍'- അദ്ദേഹം ആരോപിച്ചു. തന്റെ ഡെപ്യൂട്ടി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ഒരു പൈസ പോലും കണ്ടെത്താനായില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.
നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണ്. മണിപ്പൂര്‍, ഗോവ, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സര്‍ക്കാരുകളെ അവര്‍ താഴെയിറക്കി. നഗരത്തില്‍ ഒരു പരമ്പര കൊലയാളി നടക്കുന്നുണ്ട്,' കെജ്രിവാള്‍ സഭയില്‍ പറഞ്ഞു.
'ബിജെപി നിരവധി സര്‍ക്കാരുകളെ പിരിച്ചുവിട്ടു, ഇപ്പോള്‍ അവര്‍ ദില്ലിയിലേക്ക് തിരിഞ്ഞിരിക്കുന്നു. നമ്മുടെ രാജ്യത്ത് സര്‍ക്കാരുകളുടെ ഒരു പരമ്പര കൊലയാളിയുണ്ട്. പാറ്റേണ്‍ സമാനമാണ്.' രാജ്യത്തുടനീളം 277 എംഎല്‍എമാരെ ബിജെപി ഇതുവരെ വാങ്ങിയതായി ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനര്‍ അവകാശപ്പെട്ടു. കൂടാതെ, കെജ്‌രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി 40 എംഎല്‍എമാരെ കോടികള്‍ വാഗ്ദാനം ചെയ്തു ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു. പാര്‍ട്ടി വിടാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 20 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു.