ലണ്ടന്‍: റിപ്പര്‍ ചന്ദ്രന്‍ മാതൃകയില്‍ തലയ്ക്കു ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തുന്ന ബ്രിട്ടനിലെ 'യോര്‍ക്ക്‌ഷെയര്‍ റിപ്പര്‍' എന്നറിയപ്പെടുന്ന സീരിയല്‍ കൊലയാളി പീറ്റര്‍ സട്ട്ക്ലിഫ് കൊവിഡ് ബാധിച്ച് മരിച്ചു. 20ഓളം സ്ത്രീകളെയും പെണ്‍കുട്ടികളെയും കുത്തിക്കൊലപ്പെടുത്തുകയും നിരവധി പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പീറ്റര്‍ സട്ട്ക്ലിഫ് 1975 നും 1980 നും ഇടയില്‍ വടക്കന്‍ ഇംഗ്ലണ്ടിലുടനീളം സ്ത്രീകളെ തലയ്ക്കു ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി ഭീതിയിലാക്കിയിരുന്നു. 1981ലാണ് സട്ട്ക്ലിഫ് അറസ്റ്റിലായത്. 13 കൊലപാതകങ്ങളും 7 കൊലപാത ശ്രമക്കുറ്റവും സമ്മതിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജയിലില്‍ കഴിയുകയാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം മരിച്ചത്. 74 വയസ്സായിരുന്നു.
ഇയാളുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരില്‍ 16 വയസുള്ള ഷോപ്പ് അസിസ്റ്റന്റും ഉള്‍പ്പെടുന്നു. ഈ കൊലപാതകത്തിനിടെ 1975 ല്‍ തലയില്‍ അഞ്ച് തവണ ചുറ്റിക കൊണ്ട് അടിച്ചിട്ടും 14 വയസ്സ് പ്രായമുള്ള സഹോദരി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന സട്ട്ക്ലിഫ് 13 കൊലപാതകങ്ങളില്‍ കുറ്റക്കാരനാണെന്നു സമ്മതിച്ചില്ല. എന്നാല്‍, ഇയാളുടെ അപേക്ഷ തള്ളിയ ജഡ്ജി സട്ട്ക്ലിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവരാണെങ്കിലും വേശ്യകളെ കൊല്ലാനുള്ള ഒരു ദൗത്യം തനിക്ക് നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. 20 ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന് പിന്നീട് പാരാനോയ്ഡ് സ്‌കീസോഫ്രീനിയ രോഗം കണ്ടെത്തി.
കൊലപാതക സമയത്ത് ഒമ്പതു തവണ നേരിട്ടു കണ്ടിട്ടും സട്ട്ക്ലിഫിനെ പിടികൂടാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് പോലിസ് വിമര്‍ശിക്കപ്പെട്ടിരുന്നു. അതിസാഹസികവും കുറ്റാന്വേഷകരെ പോലും അതിശയിപ്പിക്കും വിധമാണ് പ്രതി രക്ഷപ്പെട്ടത്. 24 കാരനായ ലൈംഗികത്തൊഴിലാളിക്കൊപ്പമാണ് സട്ട്ക്ലിഫ് ഒടുവില്‍ പിടിക്കപ്പെട്ടത്. വ്യാജ നമ്പറിലുള്ള വാഹനത്തിലാണ് ഇവര്‍ പിടിയിലായതെന്നു പോലിസ് വ്യക്തമാക്കി.
Britain's "Yorkshire Ripper" Serial Killer Dies Of COVID-19