പ്രധാന യെമനി നഗരമായ മഅ്‌രിബിനായി പോരാട്ടം ശക്തം (ചിത്രങ്ങളിലൂടെ)
ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ നഗരം പിടിച്ചെടുക്കാനുള്ള ഹൂഥി വിമതര്‍ ശ്രമം സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ പരാജയപ്പെടുകയായിരുന്നു. ഹൂഥി മുന്നേറ്റം തടയാന്‍ കൂടുതല്‍ മികച്ച ആയുധങ്ങള്‍ വേണമെന്നാണ് മഅ്‌രിബിന് വേണ്ടി പ്രതിരോധ രംഗത്തുള്ള യെമനി സര്‍ക്കാര്‍ സൈനികരുടെ ആവശ്യം.
സന്‍ആ: യമനിലെ തന്ത്രപ്രധാന നഗരമായ മഅ്‌രിബിന്റെ നിയന്ത്രണത്തിനായി ഇറാന്‍ പിന്തുണയുള്ള വിമത ഹൂഥികളും യമനി സര്‍ക്കാര്‍ സൈന്യവും മാസങ്ങളായി കനത്ത പോരാട്ടത്തിലാണ്. ഇരു ഭാഗത്തും വന്‍ ആള്‍നാശം ഉണ്ടാവുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ നഗരം പിടിച്ചെടുക്കാനുള്ള ഹൂഥി വിമതര്‍ ശ്രമം സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ പരാജയപ്പെടുകയായിരുന്നു. ഹൂഥി മുന്നേറ്റം തടയാന്‍ കൂടുതല്‍ മികച്ച ആയുധങ്ങള്‍ വേണമെന്നാണ് മഅ്‌രിബിന് വേണ്ടി പ്രതിരോധ രംഗത്തുള്ള യെമനി സര്‍ക്കാര്‍ സൈനികരുടെ ആവശ്യം.
യമനി തലസ്ഥാനമായ സന്‍ആയില്‍ 115 കി.മീറ്റര്‍ കിഴക്ക് മാറിയാണ് മഅ്‌രിബ് നഗരം സ്ഥിതിചെയ്യുന്നത്. മധ്യ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് തെക്ക്, കിഴക്കന്‍ പ്രവിശ്യകളിലേക്കുള്ള തന്ത്രപരമായ കവാടമാണ് മഅ്‌രിബ്. എക്‌സോണ്‍ മൊബൈല്‍ കോര്‍പ്പറേഷനും ടോട്ടല്‍ എസ്എയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള എണ്ണ, വാതക മേഖലകളും ഇവിടെയുണ്ട്. സുന്നി ഭൂരിപക്ഷ പ്രദേശമാണ് മഅ്‌രിബ്. മേഖലയിലെ ആകെ ജനസംഖ്യയില്‍ 80 ശതമാനവും സുന്നികളാണ്. ഇവിടെയുള്ള ഗോത്ര വിഭാഗങ്ങളും സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണയേകി പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട്.